പലസ്തീനെ ഫ്രാൻസും സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ചു. ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചതിന് പിന്നാലെയാണ് ഫ്രാൻസും പലസ്തീന് അംഗീകാരം നൽകിയത്. ......
പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ പാക് വ്യോമസേന ബോംബിട്ടു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
എച്ച് വൺ ബി വീസ ഫീസ് കുത്തനെ വർധിപ്പിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ ടെക് ലോകത്ത് വലിയ ആശങ്ക. എച്ച് വൺ ബി വീസയുടെ വാർഷിക ഫീസ് 88 ലക്ഷം രൂപയായാണ് വർധിപ്പിച്ചത്. ......
പലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി അംഗീകരിച്ച് ബ്രിട്ടനും. കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് ബ്രിട്ടനും പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുന്നത്. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി യുണൈറ്റഡ് കിംങ്ഡം ഔദ്യോഗികമായി അംഗീകരിക്കുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടന്റെ പരമ്പരാഗത സഖ്യകക്ഷികളായ അമേരിക്കക്കും ഇസ്രയേലിനും വലിയ തിരിച്ചടിയാണ് സ്റ്റാർമറുടെ ഈ പ്രഖ്യാപനം. ......
ഗാസയിൽ ബന്ദികളാക്കപ്പെട്ട 47 പേരുടെ ചിത്രം പുറത്തുവിട്ട് ഹമാസ്. ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈനിക നീക്കം ശക്തമാക്കിയതോടെയാണ് ഹമാസ് തങ്ങൾ ബന്ദികളാക്കിയവരുടെ ചിത്രം ഓൺലൈനിലൂടെ പുറത്തുവിട്ടത്. ......
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പച്ചത്തെറി വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് നേതാക്കളെ വധിക്കാൻ ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞത്. ദി വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രയേലിന്റെ ഖത്തർ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണം എന്നറിയാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമ്പോഴാണ് സംഭവം. He is F***g Me എന്നായിരുന്നു ട്രംപിന്റെ പ്രതികരണം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
'അയാളെന്ത് മറ്റേ പണിയാണ് കാണിച്ചത്.' രോഷാകുലനായ ട്രംപ് യോഗത്തിൽ പറഞ്ഞു. ......
അമേരിക്ക എച്ച്1ബി വീസ അപേക്ഷകൾക്കുള്ള ഫീസ് കുത്തനെ ഉയർത്തി. ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽനിന്നുള്ളവർ ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. ......
ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാനുള്ള സൈനികനീക്കം ശക്തമാക്കി ഇസ്രയേൽ സൈന്യം. ഇസ്രയേൽ പ്രതിരോധ സേന ഗാസ സിറ്റി വളഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ......
ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടെന്ന് സമ്മതിച്ച് ലഷ്കറെ തയിബയും. ലഷ്കറെ തയിബയുടെ ആസ്ഥാനം മുദ്രികയിലെ മർകസ് തയിബ ഓപ്പറേഷൻ സിന്ദൂറിൽ തകർന്നെന്ന് ലഷ്കറെ കമാൻഡർ ഖാസിം തുറന്നു പറഞ്ഞു. ......
അമേരിക്കയിൽ ഇന്ത്യക്കാരനായ യുവാവിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) പൊലീസ് കൊലപ്പെടുത്തിയത്. ......